നടി സായ് പല്ലവി രംഗത്തെത്തി. 'എന്തൊക്കെ പറഞ്ഞാലും അടിച്ചമര്‍ത്തപ്പെടുന്നവരുടെ കൂടെ നില്‍ക്കണമെന്നും അവരെ സംരക്ഷിക്കണമെന്നും തന്നെയാണ് തന്റെ നിലപാടെന്ന്' ആവര്‍ത്തിച്ചു പറഞ്ഞതോടെ സൈബര്‍ ആക്രമണം രൂക്ഷമായി. താരത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
കശ്മീര്‍ ഫയല്‍സ് സിനിമ കണ്ടതിനുശേഷം അതിന്റെ സംവിധായകനുമായി സംസാരിച്ചിരുന്നു. വംശഹത്യ ചെറിയ കാര്യമല്ല. അവരുടെ തലമുറകള്‍പോലും അതില്‍നിന്ന് മുക്തരായിട്ടില്ല. അതുപോലെ ആള്‍ക്കൂട്ടക്കൊലകളെയും പിന്തുണയ്ക്കാനാവില്ല. കൊവിഡ് കാലത്ത് മുസ്ലീം യുവാവിനെ അടിച്ചുകൊല്ലുന്ന വീഡിയോ എന്നെ വല്ലാതെ പിടിച്ചുലച്ചിരുന്നു